തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കുറ്റാരോപിതനായ സുഹൃത്ത് സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
സുകാന്ത് സുരേഷിന് ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതി ഇരയെ മാനസികവും, ശാരീരികവും, സാമ്പത്തികവുമായി ചൂഷണം ചെയ്തതിനു തെളിവുണ്ട്, ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് വാട്സ്ആപ് ചാറ്റുകളുണ്ട് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. സുകാന്തിനോട് കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു
നേരത്തെ സുകാന്ത് സുരേഷിന്റെ അറസ്റ്റ് ഹൈക്കോടതി തിങ്കളാഴ്‌ച്ച വരെ തടഞ്ഞിരുന്നു.സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു.കേസിൽ പ്രതിയായതോടെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുത്ത് സുകാന്ത് സുരേഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
