നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്ത് മത്സരിക്കും. ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം എഐസിസി നേതൃത്യം പ്രഖ്യാപിച്ചു.മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിൻ്റെ മകനാണ് ആര്യാടൻ ഷൗക്കത്ത്. എൽഡിഎഫ് നിലമ്പൂർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയും സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാക്കിയിട്ടില്ല. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴിഞ്ഞ പ്രാവശ്യം മത്സരിച്ച് വിജയിച്ച പി. വി അൻവർ രാജിവച്ചതിനെ തുടർന്നാണ് ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വീണ്ടും ഈ മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചനയും ഉണ്ട്.
