ഊട്ടിയിൽ മരം വീണ് മലയാളിയായ 15 വയസ്സുകാരന്‍ മരിച്ചു

 ഊട്ടിയിൽ മരം വീണ് മലയാളിയായ 15 വയസ്സുകാരന്‍ മരിച്ചു. ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെ ഊട്ടി എട്ടാംമൈലായിരുന്നു സംഭവം. ആദിദേവ് ഉള്‍പ്പെടെയുള്ള 14 അംഗസംഘം 23-ാം തീയതിയാണ് ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയത്. ഇന്നലെ തിരികെ നാട്ടിലേക്ക് മടങ്ങവേ ഊട്ടി-ഗൂഡല്ലൂര്‍ റോഡിലെ എട്ടാംമൈലില്‍ കാഴ്ചകൾ കാണുന്നതിനിടെ ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തെക്കുപടിഞ്ഞാറൻ കാലവർഷത്തെ തുടർന്ന് നീലഗിരി ജില്ലയിൽ കനത്ത മഴ തുടരുന്നതിനാല്‍ ഊട്ടിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഊട്ടി പൈക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.