കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു. കൊല്ലം ചിറയിൽ നടന്ന സമാപന പരിപാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സൗത്ത് സിഡിഎസ് ചെയർപേഴ്സൺ കെ കെ വിബിന അധ്യക്ഷത വഹിച്ചു. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ എം പി ഇന്ദുലേഖ, ഉപസമിതി കൺവീനർ ശ്രീകല, പരിശീലകരായ നാരായണൻ നായർ, മീത്തൽ അജയകുമാർ, ശ്രീകാന്ത്, മിഥുൻ, സിഡിഎസ് മെമ്പർമാരായ ആരിഫ, സുജാത, നെസ്‌നി, സെർഫിന, ജ്യോതി, രജിത, ആസ്യ, ഷഹന തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ പരിശീലകരെ അനുമോദിക്കുകയും പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published.