കൊച്ചി: കേരളാ തീരത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ്‌സി എൽസ 3 കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റി. ജീവനക്കാര്‍ക്ക് ആര്‍ക്കും നിലവില്‍ ആരോഗ്യ പ്രശ്നങ്ങളില്ലായെന്നും സാഹചര്യം നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നിയന്ത്രണത്തിലാണെന്നുമാണ് ലഭിക്കുന്ന വിവരം.
ഇന്നലെ കപ്പലിൽ നിന്ന് വീണ് കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകൾ ആലപ്പുഴ-എറണാകുളം തീരത്ത് അടിയാൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 112 ലേക്ക് ഉടൻ വിളിച്ച് വിവരം പറയാനും നിർദേശമുണ്ട്.