കൊയിലാണ്ടി:കുവൈത്ത് കെഎംസിസി കൊല്ലം ഏരിയ കമ്മിറ്റിയും കൊല്ലം ശാഖ എംഎസ്എഫ് കമ്മിറ്റിയും സംയുക്തമായി ഈ വർഷം എസ്എസ്എൽസി,പ്ലസ് ടു, എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിക്കുകയും തുടർപഠനത്തിനുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു . പരിപാടി കോഴിക്കോട് ജില്ല എം എസ് എഫ് പ്രസിഡണ്ട് അഫ്നാസ് ചോറോട് ഉദ്ഘാടനം ചെയ്തു . നിരവധി കാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവരുന്ന കുവൈത്ത് കെഎംസിസി മറ്റു സംഘടനകൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സിജി ഡയറക്ടർ പി എ ഹുസൈൻ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി . കുവൈത്ത് കെഎംസിസി കൊല്ലം ഏറിയ ജനറൽ സെക്രട്ടറി സാദിഖ് തൈവളപ്പിൽ അധ്യക്ഷനായി . നഗരസഭ കൗൺസിലർമാരായ കെ എം നജീബ് ,വി വി ഫക്രുദ്ദീൻമാസ്റ്റർ ,42ആം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ മുഹമ്മദലി,മുനിസിപ്പൽ എംഎസ്എഫ് സെക്രട്ടറി സഹീർ സച്ചിരാംവീട്,ടിവി ഇസ്മയിൽ ,ഷാനവാസ് അറഫാത്ത് ,പി അഷറഫ് ,കെ കെ സാജിത,തസ്നിയ ,ഷെരീഫ് തമർ, ടിവി ഉമ്മർ,നൗറിൻ സംസാരിച്ചു.അബ്ദുൽ വാസിഹ് ലുത്ഫ് സ്വാഗതവും റിസ്വാൻ ശരീഫ് നന്ദിയും പറഞ്ഞു
Latest from Local News
വടകര: ഉൾനാടൻ ജലഗതാഗത പദ്ധതിയുടെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന വടകര-മാഹി ജലപാത 13.38 കിലോമീറ്റർ വികസനം പൂർത്തിയായി. കനാല്‍ പാലങ്ങളുടെ നിർമാണം
കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.
പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 12) പോളിയോ തുള്ളിമരുന്ന് നല്‍കും.
കൊയിലാണ്ടി ഏഴു കുടിക്കൽ ബിച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി UpDating…..
കൊയിലാണ്ടി: മുസ്ലിം ലീഗ് 43 സിവിൽ സ്റ്റേഷൻ വാർഡ് സെക്രട്ടറി കൊല്ലം അരയൻ കാവ് റോഡിൽ അൽ അലിഫ് ( സാജിത