കോഴിക്കോട് സെന്റര് ഫോര് വാട്ടര് റിസോഴ്സസ് ഡെവലപ്പ്മെന്റ് എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസി. ഗ്രേഡ് 1 തസ്തികയിലെ രണ്ട് താല്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്വകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടര് ഡിപ്ലോമ (പിജിഡിസിഎ)/ഓഫീസ് ഓട്ടോമേഷന് കോഴ്സ്/ഏതെങ്കിലും കമ്പ്യൂട്ടര് സയന്സ് കോഴ്സ്.
പ്രായപരിധി: ഏപ്രില് 28ന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും). സിഡബ്ല്യൂആര്ഡിഎം സ്ഥാപിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ട അര്ഹരായ ഉദ്യോഗാര്ഥികള് റവന്യൂ അധികാരിയില്നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റുകളും സഹിതം ജൂണ് രണ്ടിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് എത്തണമെന്ന് കോഴിക്കോട് ഡിവിഷണല് എംപ്ലോയ്മെന്റ് ഓഫീസര് (പി&ഇ) അറിയിച്ചു.
Latest from Main News
തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായ തെരുവ്നായ അക്രമണത്തിനെതിരെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (കോർവ) സംസ്ഥാന
ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും
20/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള് മുഖ്യമന്ത്രിയുടെ ഓഫീസ് ലൈഫ് പദ്ധതി; സര്ക്കാര് ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി ലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.
ദീർഘദൂര യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ലഗേജുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ റെയിൽവെ ആലോചിക്കുന്നത്. വിമാനത്തിലേതിന് സമാനമായി ട്രെയിനിൽ സൗജന്യമായി കൊണ്ടുപോകാവുന്ന