സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട് എത്തുന്ന എം. എ ബേബിയ്ക്ക് മെയ് 27ന് സ്വീകരണം നൽകും. കോഴിക്കോട് കണ്ണൂർറോഡിലെ എ കെ ജി ഹാൾ പാർക്കിൽ വൈകുന്നേരം അഞ്ച് മണിക്കാണ് സ്വീകരണമെന്ന് ജില്ലാ സെക്രട്ടറി എം. മെഹബൂബ് അറിയിച്ചു.