കൊയിലാണ്ടി : കൊല്ലം കുന്ന്യേറ മലയിൽ ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന റോഡിന്റെ ഇരുവശത്തേയും സ്ഥലം നാഷനൽ ഹൈവേ അതോറിറ്റി ഏറെറടുക്കണമെന്നാവശ്യപ്പെട്ട് സി പി ഐ പ്രക്ഷോഭത്തിലേക്ക്.സി.പി.ഐ. കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 29 ന് കോഴിക്കോടുള്ള എൻഎച്ച് എ ഐ ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തും. കുന്നിന് മുകളിൽ താമസിക്കുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നും സി പി ഐ ആവശ്യപ്പെട്ടു. ലോക്കൽ കമ്മറ്റി യോഗത്തിൽ ബാബു പഞ്ഞാട്ട് അധ്യക്ഷനായി. ഇ.കെ. അജിത്ത്, കെ. ചിന്നൻ, കെ.എസ്.രമേഷ് ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
Latest from Local News
നന്തി: ശ്രീശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ ‘ലോക ആത്മഹത്യ പ്രതിരോധ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു
കൊയിലാണ്ടി: എയ്ഡ്സ് രോഗ ബാധ തടയാനുള്ള ബോധവൽക്കരണവുമായി എൻ എസ് എസ് ടീമും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച
കോഴിക്കോട് : കൊയിലാണ്ടി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നാടൻ വാറ്റ് വ്യാപകമായി തുടരുകയാണ്. എക്സൈസിനെയും പോലീസിനെയും നോക്കി കൂട്ടിയായാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.
കോഴിക്കോട് : എലത്തൂര് മണ്ഡലത്തിലെ റോഡ് പ്രവൃത്തികള് ഉടന് പൂര്ത്തിയാക്കാന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് തദ്ദേശ