മുത്താമ്പി കീഴരിയൂർ, റോഡിൽ നടേരി കടവിന് സമീപം കനത്ത മഴയെ തുടർന്ന് മരം വീണു ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: മുത്താമ്പി കീഴരിയൂർ, റോഡിൽ നടേരി – കടവിന് സമീപം കനത്ത മഴയെ തുടർന്ന് മരം വീണു ഗതാഗതം തടസ്സപ്പെട്ടു . ഇലക്ട്രിക് ലൈനിൽ ആണ് മരം ആദ്യം പതിച്ചത്. ഇതിനെ തുടർന്ന് ഇലക്ട്ടിക്ക് തൂണും, കമ്പികളും നിലം പതിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി യിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് മരവും ഇലക്ട്രിക് പോസ്റ്റും നീക്കീ ഗതാഗതം പുനസ്ഥാപിച്ചു വാർഡ് മെമ്പർ അമൽ സരാഗ നേതൃത്വം നൽകി കുറ്റാടി ഇടതുകര മെയിൻ കനാലിൻ്റെ ഇറിഗേഷൻ പ്രോജക്ട് ഭാഗത്തെ മരമാണ് മറിഞ്ഞു വീണത്. ഇനിയും ഇത്തരം അപകടസാധ്യതയുള്ള മരങ്ങൾ ഈ ഭാഗത്ത് ഉണ്ടെന്നും അവ മുറിച്ച് മാറ്റാൻ ഇറിഗേഷൻ അധികൃതർ തയ്യാറാവണമെന്നും
വാർഡ് മെമ്പർ ആവശ്യപ്പെട്ടു, ചേലിയ,നടേലക്കണ്ടി റോഡ്, ബസ് സ്റ്റാൻസിനു സമീപവും മരം വീണു ഗതാഗതം തടസപ്പെട്ടു

Leave a Reply

Your email address will not be published.