മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ വനിതകൾക്കും വയോജനങ്ങൾക്കും യോഗ പരിശീലനം നൽകുന്നതിന് യോഗ ഇൻസ്‌ട്രക്ടർമാരെ നിയമിക്കുന്നു. ഇന്റർവ്യൂ ജൂൺ നാലിന് രാവിലെ 11 മണിക്ക് മൂടാടി ഗ്രാമ പഞ്ചായത്ത് ഓഫിസിൽ നടത്തും. ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം ഹാജരാകണം.
യോഗ്യത – അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എൻ വൈ എസ്/ ബിരുദം ബി.എ എം എസ് വിത്ത് വൈ. ഐ. സി/എം. എസ്. സി യോഗ /എം എസ് സി (യോഗ) എം ഫിൽ (യോഗ) , ഡിപ്ലോമ എന്നിവയൊ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാതെ യുള്ള പി ജി ഡിപ്ലോമ അഥവാ യോഗ സർട്ടിഫിക്കറ്റ് കോഴ്സ്.