കഴിഞ്ഞവര്‍ഷം ഉരുള്‍പ്പൊട്ടലുണ്ടായ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് പ്രദേശത്ത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മുന്‍കരുതലുമായി ജില്ലാ ഭരണകൂടം. അപകട സൂചനയുണ്ടെങ്കില്‍ ആളുകളെ ഉടന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരായിരിക്കണമെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍ദേശം നല്‍കി. ക്യാമ്പുകള്‍ സജ്ജീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ ആവശ്യപ്പെട്ടു.
പാരിഷ് ഹാളിലും സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലുമായി രണ്ട് ക്യാമ്പുകള്‍ ഒരുക്കുന്നതായും 200ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉന്നതി കോളനികളില്‍ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും അപായ സൈറണ്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. റേഷന്‍ കടകളില്‍ മതിയായ സ്റ്റോക്കുകള്‍ ഉറപ്പുവരുത്താനും ജെസിബി, ക്രെയിന്‍, ലോറി എന്നിവ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.
യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.
താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം. പോലിസും ഫയർ ഫോഴ്സു സ്ഥലത്തേക്ക് തിരിച്ചു .ഒൻപതാം
പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് അബൂബക്കർ ബാഫഖി (75) അന്തരിച്ചു. ഭാര്യ : ശരീഫ നഫീസബീവി (കാരക്കാട്)
ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ പത്തും വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ഓരോന്നും വീടുകള്‍ക്ക്
കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.