പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി അലോട്മെന്റ് പരിശോധിക്കാം. പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഹയർ സെക്കന്ററി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login – SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ ഹെൽപ്പ് ഡെസ്‌കുകളിൽ നിന്നും തേടാം.

മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും ട്രയൽ അലോട്ടമെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ ട്രയൽ റിസൾട്ട് പരിശോധിക്കാം. അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റിൽ ലഭ്യമാണ്. മേയ് 28 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ /ഉൾപ്പെടുത്തലുകൾ മേയ് 28 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം.
തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ടമെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ എന്നിവ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും ഹെൽപ് ഡെസ്‌കുകളിലൂടെ തേടാം.

Leave a Reply

Your email address will not be published.

Previous Story

സം​സ്ഥാ​ന​ത്ത് കനത്ത മഴ; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Next Story

ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ ലോഡ്ജിൽ മൃതദേഹം കണ്ടെത്തി

Latest from Local News

വില്ലേജ് ഓഫീസറില്ല ,തലക്കളത്തൂർ ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

  തലക്കളത്തൂർ : വില്ലേജ് ഓഫീസറില്ലാതെ വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ തലക്കളത്തൂരിൽ അവതാളത്തിൽ ആയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ

കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബിജു, ബിനേഷ് ( മിലിട്ടറി), ബിജിലേഷ്. മരുമക്കൾ:പ്രജിത, രമ്യ,

കീഴരിയൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു

കീഴരിയൂർ: ഇന്നലെ രാത്രിയിലെ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ്, കീഴരിയൂർ വടക്കുംമുറി പോത്തിലാട്ട് താഴ ബാബുവിൻ്റെ വീടിന് സാരമായ കേടുപാടുകൾ

ചെങ്ങോട്ടുകാവ് എളാട്ടേരി കിഴക്കെ പോത്തൻ കയ്യിൽ മാണിക്യം അന്തരിച്ചു

ചെങ്ങോട്ടുകാവ്,എളാട്ടേരി, കിഴക്കെ പോത്തൻ കയ്യിൽ മാണിക്യം (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ. മക്കൾ : ഗംഗാധരൻ,രാമകൃഷ്ണൻ,ശാന്ത, സാവിത്രി, സരസ, പരേതനായ