ശക്തമായ മഴയിൽ കോഴിക്കോട് കോട്ടൂളിയിൽ വീടിൻ്റെ ചുറ്റുമതിൽ തകർന്നു വീണു. കോട്ടൂളി ചോറോട് വീട്ടിൽ രമേശന്റെ വീടിൻ്റെ ചുറ്റുമതിലാണ് അപകടകരമായ രൂപത്തിൽ മറിഞ്ഞു വീണത്. രാത്രി 11 .30 നായിരുന്നു സംഭവം നടന്നത്. വീടും തൊട്ടടുത്ത വീടുകളും ഇപ്പോൾ അപകടാവസ്ഥയിലാണുള്ളത്.
