കേരള അഗ്നിരക്ഷാസേനയിൽ നിന്നും 29 വർഷത്തെ സേവനത്തിനുശേഷം ഈ മാസം വിരമിക്കുന്ന പേരാമ്പ്ര നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി പി ഗിരീശന് റിക്രിയേഷൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സാമുചിതമായ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ടി. രജീഷ് ഉദ്ഘാടനം നിർവഹിച്ചു മൊമെന്റോയും നിലയത്തിലെ ജീവനക്കാരുടെ ഉപഹാരവും നൽകി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മറ്റ് നിലയങ്ങളിലെ സ്റ്റേഷൻ ഓഫീസർമാരായ ടി ജാഫർ സാദിഖ്, എം എ ഗഫൂർ, സുജിത്ത്, പി കെ ഭരതൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ ഷജിൽ കുമാർ, കെ കെ ഗിരീഷ് കുമാർ, ഹോം ഗാർഡ് അസോസിയേഷൻ പ്രസിഡണ്ട് സുരേഷ് വെള്ളിയൂർ എന്നിവർ വിവിധ സംഘടനകൾക്ക് വേണ്ടി മൊമെന്റോ നൽകി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥരായ പിസി ജെയിംസ്, പി വിനോദ് കുമാർ, പി സി പ്രേമൻ സിവിൽ ഡിഫൻസ് വളണ്ടിയർ പ്രദീപ് മാമ്പള്ളി, ആപ്തമിത്ര വളണ്ടിയർ സതീഷ് കുമാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു. സ്റ്റേഷൻ ഓഫീസർ ശ്രീ സി പി ഗിരീശൻ മറുപടി പ്രസംഗം നടത്തി.
ഒരു റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി എം മനോജ് നന്ദി പ്രകാശിപ്പിച്ചു.