ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ബെവ്കോ ആസ്ഥാനത്ത് നടത്തിയ 48 മണിക്കൂർ രാപ്പകൽ സമരം സമാപിച്ചു

തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷൻ സർക്കാരിലേക്ക് ശുപാർശ ചെയ്ത 600 രൂപ അഡീഷണൽ അലവൻസ് 17 മാസം പിന്നിട്ടിട്ടും അനുവദിച്ച് നൽകാത്ത സംസ്ഥാന സർക്കാരിന്റെ നിഷേധാത്മകവും വഞ്ചനാപരവുമായ നിലപാടിനെതിരെയും അശാസ്ത്രിയവും അപ്രായോഗികവുമായ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നതിനെതിരെ യാതൊരുവിധ മുന്നൊരുക്കവുമില്ലാതെ ജി സ്പാർക്ക് നടപ്പിലാക്കുവാനുള്ള ധൃതിപിടിച്ച തീരുമാനത്തിനെതിരെ ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് ഓഫീസിനു മുന്നിൽ നടത്തിയ 48 മണിക്കൂർ രാപ്പകൽ
സമരം സമാപിച്ചു.

സമാപന യോഗം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ. ജേക്കബ് അധ്യക്ഷത വഹിച്ചു ഓർഗനൈസിങ്ങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്, ജ്യോതികുമാർ ചാമക്കാല, കോട്ടത്തല മോഹനൻ, അബ്ദുൾ വഹാബ്, കോർപ്പറേഷൻ കൗൺസിലർ മേരി പുഷ്പ, എം.സി സജീവൻ, ഏ.പി ജോൺ, കെ. പ്രഹ്ളാദൻ, ആഭ ജെ ശങ്കർ, ജോസ് ആന്റണി, ആർ സൂര്യപ്രകാശ്, ബി ഹക്കീം എ സഫീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.