വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എം പി ആവശ്യപ്പെട്ടു

വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എം പി മാരുടെ യോഗത്തിലും വടകര റെയിൽവേ സ്റ്റേഷൻ ഉദ്‌ഘാടന വേളയിലും, വെള്ളറക്കാട് ഉൾപ്പെടെയുള്ള ചെറിയ സ്റ്റേഷനുകളിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നത് സജീവമായി പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയ റെയിൽവേ അധികാരികൾ സ്റ്റേഷൻ തന്നെ അടച്ചു പൂട്ടുന്ന വിചിത്രമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ട്രെയിനുകൾക്കുള്ള സ്റ്റോപ്പുകൾ നിർത്തലാക്കിയതിന് ശേഷം വരുമാനം കുറഞ്ഞു എന്ന മുടന്തൻ ന്യായം പറഞ്ഞു സ്റ്റേഷനുകൾ അടച്ചു പൂട്ടുവാനുള്ള റയിൽവേയുടെ നീക്കം ജനവിരുദ്ധവും സംശയാസ്പദവുമാണ്. കഴിഞ്ഞ അറുപത് വർഷത്തിലേറെ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായി പ്രവർത്തിച്ചു വരുന്ന വെള്ളറക്കാട് റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം തുടരണമെന്ന് എം.പി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ മർദ്ദിച്ച അച്ഛൻ കസ്റ്റഡിയിൽ

Next Story

മുൻമന്ത്രി എ.സി ഷണ്മുഖദാസിന്റെ ഭാര്യ ഡോക്ടർ പാറുക്കുട്ടി ബാംഗ്ലൂരിൽ അന്തരിച്ചു

Latest from Local News

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ

ദേശീയപാതയോരത്ത് വെള്ളക്കെട്ട്; പന്തലായനി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ വിഷമ വൃത്തത്തിൽ

കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ അന്തരിച്ചു

അരിക്കുളം: കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ (68) അന്തരിച്ചു. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ ലക്ഷ്മി.