‘യുക്തിയുടെ മതം’ വിസ്ഡം യൂത്ത് ഓപൺ ഡയലോഗ് ഞായറാഴ്ച നാദാപുരത്ത്

കൊയിലാണ്ടി: ‘യുക്തിയുടെ മതം’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന ഓപ്പൺ ഡയലോഗ് മെയ് 25 ന് ഞായറാഴ്ച നാദാപുരത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകു: 4 മണിക്ക് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽസെക്രട്ടറി ടി.കെ അശ്റഫ് ഉൽഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻ്റ് കെ താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിക്കും.

മതബോധവും ധാർമിക ജീവിതവും സാമൂഹിക ജീവിതത്തിന് അനിവാര്യമാകുന്നതിൻ്റ മാനങ്ങളെ കുറിച്ച് വിശദീകരിക്കുക, മതനിരാസവും ദൈവനിഷേധവും മാനവികതയെ അപകടപ്പെടുത്തുന്നതിനെ കുറിച്ച് ബോധവൽകരിക്കുക, ലഹരിയും ലൈംഗിക അതിക്രമങ്ങൾക്കും ദാർശനിക പിന്തുണ നൽകുന്ന നവനാസ്തികതയെ തുറന്ന് കാണിക്കുക, കുടുംബ സംവിധാനങ്ങളെ തകർക്കുന്ന സംവിധാനങ്ങൾക്കെതിരെ ബോധവൽകരിക്കുക, യുവാക്കളിലെ സാംസ്കാരികാധിനിവേശത്തിൻ്റെ തലങ്ങളെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുക, മതനിരാസത്തിലേക്ക് നയിക്കുന്ന പ്രമാണ നിഷേധത്തെ വൈജ്ഞാനികമായി പ്രതിരോധിക്കുക എന്നിവ ലക്ഷ്യങ്ങളാണ്.

ലജ്നത്തുൽ ബുഹൂസുൽ ഇസ്‌ലാമി സെക്രട്ടറി ശമീർ മദീനി, അബ്ദുൽ മാലിക് സലഫി, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, റഫീഖ് സലഫി ബുറൈദ, ഡോ. അബ്ദുല്ലാ ബാസിൽ, സി. മുഹമ്മദ് അജ്മൽ, അബ്ദുറഹ്മാൻ ചുങ്കത്തറ, ഷിയാദ് ഹസൻ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളവതരിപ്പിക്കും. സംശയ നിവാരണത്തിന് തുറന്ന അവസരമുണ്ടായിരിക്കും.

ഡയലോഗിൻ്റെ മുന്നോടിയായി പ്രബോധക സംഗമം, കുടുംബ സംഗമം, ഗൃഹസന്ദർശനം തുടങ്ങിയ പരിപാടികൾ നടന്നു വരുന്നു. 3 ദിവസമായി തുടരുന്ന സന്ദേശ പ്രയാണം ഞായറാഴ്ച ഡയലോഗ് നഗരിയിൽ സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

അത്തോളി തോരായിയിൽ സാന്ത്വന തീരം ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച പകൽ വീട് മേയ് 25 ന് ഉദ്ഘാടനം ചെയ്യും

Next Story

29 വർഷത്തെ സേവനത്തിനുശേഷം പേരാമ്പ്ര അഗ്നിരക്ഷാസേനയിൽ നിന്നും വിരമിക്കുന്ന സ്റ്റേഷൻ ഓഫീസർ സി പി ഗിരീശന് റിക്രിയേഷൻ ക്ലബ്ബ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു

Latest from Local News

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ സുജ ടീച്ചർക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ സ്‌നേഹാദരം

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ കോഴിക്കോട് വള്ളിക്കുന്ന്

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം