പന്തലായനി അഘോര ശിവക്ഷേത്രം മഹാവിഷ്ണുക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഭക്തജനങ്ങൾ പങ്കെടുക്കേണ്ട പ്രധാന ചടങ്ങുകളിൽ ഒന്നായ നേത്രോൻമീലനവും (ദേവൻ്റെ മിഴി തുറക്കൽ ചടങ്ങ്), വിഗ്രഹം ഏറ്റുവാങ്ങലും മേയ് 24ന് വൈകീട്ട് 5 മണിക്ക് തുടങ്ങും. എല്ലാ ഭക്തജനങ്ങളും പ്രത്യേകിച്ച് കലശപൂജകൾ ബുക്ക് ചെയ്തവരും ക്ഷേത്രത്തിലെത്തി ഭക്തിനിർഭരമായ ചടങ്ങിൽ പങ്കെടുക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെട്ടു.
