കൊയിലാണ്ടി: കവിതയ്ക്കും ഭാവനക്കും എതിരായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. വായനക്കോലായ സംഘടിപ്പിക്കുന്ന കവിതാവിചാരം സംസ്ഥാനതല ശില്പശാലയിൽ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതിജീവനത്തിൻ്റെ ഭാവനയും ഭാഷയും രൂപവും വളർത്തിയെടുക്കുക എന്നതാണ് പുതിയ കവികൾ ചെയ്യേണ്ടതെന്നും ഗോപീകൃഷ്ണൻ പറഞ്ഞു. കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. പ്രധാന വഴിയിൽ നിന്ന് മാറി പ്പോകുന്നവരാണ് കവികളായി തീരുന്നതെന്ന് സത്യചന്ദ്രൻ പറഞ്ഞു. നഗരസഭാഉപാധ്യക്ഷൻ കെ. സത്യൻ മുഖ്യാതിഥിയായി. ഇ.കെ. അജിത്ത് അധ്യക്ഷനായി. ഷാജി വലിയാട്ടിൽ, എ. സുരേഷ് എന്നിവർ സംസാരിച്ചു.
Latest from Local News
കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 16-06-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’ ഡോ.ജി.രാജേഷ്
പ്രശസ്ത സാഹിത്യകാരൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം ചങ്ങമ്പുഴ അനുസ്മരണ സമിതി ഏർപ്പെടുത്തിയ ചങ്ങമ്പുഴ കഥാപുരസ്കാരത്തിന് എഴുത്തുകാരി സുജാത ശ്രീപദം അർഹയായി. “റിങ്ടോൺ”
കോഴിക്കോട് നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നത്തിൽ നടപടിയെടുക്കാത്ത കോർപ്പറേഷൻ അധികാരികളുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോണിയിറക്കി
കോഴിക്കോട് :ഏറ ണാകുളം , ‘കാഞ്ഞൂർ നാട്ടുപൊലിമ’ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തി വരുന്ന മൂന്നാമത് ‘നാട്ടുകല ‘പുരസ്‌കാരത്തിന് പ്രമുഖ ഫോക്‌ലോറിസ്റ്റും കവിയും ചലചിത്രപിന്നണിഗായകനുമായ
പൂക്കാട് കലാലയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നവരും സ്കൂൾ കലോത്സവങ്ങളിലും മറ്റ് മത്സരങ്ങളിലും മികവു പുലർത്തിയതുമായ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇരുന്നൂറ്റമ്പതോളം പേർ പ്രതിഭാസംഗമത്തിൽ പങ്കെടുത്തു.