സം​സ്ഥാ​ന​ത്ത് കനത്ത മഴ; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കാ​ല​വ​ർ​ഷം പ​ടി​വാ​തി​ലി​ൽ നി​ൽ​ക്കെ സം​സ്ഥാ​ന​ത്ത് പരക്കെ കനത്ത മഴ. തലസ്ഥാനത്ത് അടക്കം മരങ്ങൾ കടപുഴകി വീണു. കോഴിക്കോട്, കാസർകോട് ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. വിനോദ സഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തി കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു   പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്.തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കാലവർഷം കേരളത്തിലെത്തിയാലുള്ള സ്ഥിരീകരണം ഇന്ന് തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ദന്തരോഗ വിഭാഗത്തിൻ്റെ സേവനം ഇനി മുതൽ രാവിലെ 9.00 മുതൽ വൈകുന്നേരം 7.30 വരെ

Next Story

പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു

Latest from Main News

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. അതിനുശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ

കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ

കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന്

പിഎം ശ്രീ പദ്ധതി, കേരളത്തിന് എസ്എസ്കെ ഫണ്ടിൻ്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ ലഭിച്ചു

സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് ഇപ്പോൾ കേരളത്തിന് ലഭിച്ചിരിക്കുന്നത്.

പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ മുഹമ്മദാലി) ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (NUST) യുടെ ചാൻസലറായി തിരഞ്ഞെടുത്തു

പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ മുഹമ്മദാലി) ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. വൈകിട്ട് 5 മണിക്കാണ് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരുക.