കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ മർദ്ദിച്ച അച്ഛൻ കസ്റ്റഡിയിൽ

കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം. കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട് വയസുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.

പിതാവ് മകളെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. പിന്നാലെ മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളു കൊണ്ട് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ബാലാവകാശകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കണ്ണൂരിലെ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയാണ് ജോസ്. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം.

പ്രാങ്ക് വീഡിയോ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ലെന്ന് പയ്യന്നൂർ ഡിവൈഎസ്പി. കുട്ടികൾ എന്തുകൊണ്ടാണ് പ്രാങ്ക് വീഡിയോ ആണെന്ന് പറഞ്ഞതെന്ന് ചോദിച്ച് മനസിലാക്കും. എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പുറത്തായ സംഭവത്തിൽ അച്ഛനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെന്നും പയ്യന്നൂർ ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

Next Story

വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എം പി ആവശ്യപ്പെട്ടു

Latest from Main News

മുൻമന്ത്രി എ.സി ഷണ്മുഖദാസിന്റെ ഭാര്യ ഡോക്ടർ പാറുക്കുട്ടി ബാംഗ്ലൂരിൽ അന്തരിച്ചു

മുൻമന്ത്രി എസി ഷണ്മുഖദാസിന്റെ ഭാര്യ ഡോക്ടർ പാറുക്കുട്ടി ബാംഗ്ലൂരിൽ അന്തരിച്ചു. നിമാൻസ് ആശുപത്രിയിലെ ചികിത്സാർത്ഥം ബാംഗ്ലൂരിലെത്തിയതായിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. ഭൗതിക

മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും  മുഖ്യമന്ത്രി നിർവഹിച്ചു

മന്ത്രിസഭോയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും തിരുവനന്തപുരം പുത്തരിക്കണ്ടത്ത്   മുഖ്യമന്ത്രി നിർവഹിച്ചു. സാമൂഹിക

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനവെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനവെന്ന് റിപ്പോർട്ട്. മേയ് മാസത്തിൽ ഇതുവരെ 273 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്. ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച

ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ബെവ്കോ ആസ്ഥാനത്ത് നടത്തിയ 48 മണിക്കൂർ രാപ്പകൽ സമരം സമാപിച്ചു

തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷൻ സർക്കാരിലേക്ക് ശുപാർശ ചെയ്ത 600 രൂപ അഡീഷണൽ അലവൻസ് 17 മാസം പിന്നിട്ടിട്ടും അനുവദിച്ച് നൽകാത്ത സംസ്ഥാന