ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. 95 % വിജയം കരസ്ഥമാക്കി മേലടി സബ് ജില്ലയിൽ തുടർച്ചയായി വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തിയത് മികച്ച നേട്ടമായി. കൊമേഴ്സ് വിഭാഗം ഒൻപതാം തവണ 100% വിജയം കരസ്ഥമാക്കിയത് വിജയത്തിന് മാറ്റ് കൂട്ടി. കൊയിലാണ്ടി താലൂക്കിൽ വിജയശതമാനത്തിലും ഫുൾ A+ ശതമാനത്തിലും രണ്ടാം സ്ഥാനത്താണ് വിദ്യാലയം. 41 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ 150 ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ വിജയശതമാനത്തിൽ ഇരുപതാം സ്ഥാനത്താണ്. സ്കൂളിൽ നടന്ന വിജയാഘോഷ പരിപാടി പ്രിൻസിപ്പൽ പി.ശ്യാമള കേക്ക് മുറിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ലിനീഷ് തട്ടാരി, മാനേജർ ഇ കെ സുരേഷ് ബാബു പ്രധാനാധ്യാപിക ടി. ഒ.സജിത അധ്യാപകരായ ആർ.എസ്.രജീഷ്, പി.ഐ അനീഷ് , ഐ.വി മഞ്ജുഷ, എസ്.രഗിന തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കോഴിക്കോട് ലോ കോളേജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിൽ 2025 – 2026 അധ്യയന
നെടുവ കിഴക്കേ കാരാട്ട് രുഗ്മിണിയമ്മ (77) അന്തരിച്ചു. ഭർത്താവ് പരേതനായ കാനങ്ങോട് പ്രഭാകരൻ നായർ. മക്കൾ വിജയ കെ കെ (അധ്യാപിക),
കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായി രജിസ്ട്രർ ചെയ്ത ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കൻഡറി ഓപ്പൺ
ബീഹാര് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില് വലിയ മാറ്റത്തിന് നാന്ദി കുറിക്കുമെന്നും ആര് ജെ ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാര്
കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 18, 19, 20 തീയതികളിൽ ആഘോഷിക്കും. 17 ന് കലവറ നിറയ്ക്കൽ. 18







