കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജെ.ആർ. ജ്യോതി ലക്ഷ്മിയുടെ ബാലസാഹിത്യ കൃതിയായ മലയാളമാണെൻ്റെ ഭാഷ മധുര മനോഹര ഭാഷ എന്ന കവിതാ സമാഹാരം മെയ് 23 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ചർച്ച ചെയ്തു. മുചുകുന്ന് ഭാസ്കരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊയിലാണ്ടി പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് പി.കെ ഭരതൻ അധ്യക്ഷത വഹിച്ചു. അധ്യാപികയും എഴുത്തുകാരിയുമായ ഷൈമ.പി വി പുസ്തകപരിചയം നടത്തി. എഴുത്തുകാരനും അധ്യാപകനുമായ രൺജിത്ത് നടവയൽ നേതൃത്വം കൊടുത്ത പുസ്തക ചർച്ചയിൽ സുരേഷ് മൂടാടി, കരുണാകൻ കലാമംഗലം, കെ.എം. ബി. കണയംകോട്, സജീവ് വികാസ് നഗർ, നിഖിലേഷ് നടുവണ്ണൂർ എന്നിവർ പങ്കെടുത്തു. കവിയത്രി ജെ.ആർ. ജ്യോതി ലക്ഷ്മി മറുമൊഴി നൽകി. ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ രവി സർ നന്ദി രേഖപ്പെടുത്തി.
Latest from Local News
ശ്രീ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാനായി എരോത്ത് തറവാട്ടിലെ ശ്രീ ഇ. അപ്പുക്കുട്ടി നായരെ തിരഞ്ഞെടുത്തു.
തലക്കളത്തൂർ : വില്ലേജ് ഓഫീസറില്ലാതെ വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ തലക്കളത്തൂരിൽ അവതാളത്തിൽ ആയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ
മുത്താമ്പി കണ്ണാട്ട് താഴെ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു. ഭാര്യ : സാവിത്രി. മക്കൾ : രാജീവൻ, ശശി ശവസംസ്കാരം നാളെ രാവിലെ
കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബിജു, ബിനേഷ് ( മിലിട്ടറി), ബിജിലേഷ്. മരുമക്കൾ:പ്രജിത, രമ്യ,
കീഴരിയൂർ: ഇന്നലെ രാത്രിയിലെ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ്, കീഴരിയൂർ വടക്കുംമുറി പോത്തിലാട്ട് താഴ ബാബുവിൻ്റെ വീടിന് സാരമായ കേടുപാടുകൾ