ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ ലോഡ്ജിൽ മൃതദേഹം കണ്ടെത്തി

ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ ത്രീ സ്റ്റാര്‍ ലോഡ്ജിൽ മൃതദേഹം കണ്ടെത്തി. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. നിലവില്‍ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ബേപ്പൂര്‍ എസ് ഐ രവീന്ദ്രന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

മറ്റൊരു ലോഡ്ജില്‍ താമസിക്കുന്ന സോളമന്‍ ഇന്നലെ രാത്രിയാണ് ത്രീ സ്റ്റാര്‍ ലോഡ്ജിലെത്തിയത്. ഒരുമിച്ച് ജോലി ചെയ്യുന്ന അനീഷ് എന്ന കൊല്ലം സ്വദേശിയുടെ മുറിയില്‍ നിന്നുമാണ് സോളമനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് മുതലാളി മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം കുളിക്കാന്‍ പോകണമെന്ന് പറഞ്ഞാണ് സോളമന്‍ ഇറങ്ങിയതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. 

Leave a Reply

Your email address will not be published.

Previous Story

പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു

Next Story

അത്തോളി തോരായിയിൽ സാന്ത്വന തീരം ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച പകൽ വീട് മേയ് 25 ന് ഉദ്ഘാടനം ചെയ്യും

Latest from Local News

പന്തലായനി അഘോര ശിവക്ഷേത്രം മഹാവിഷ്ണുക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നേത്രോൻമീലനവും വിഗ്രഹം ഏറ്റുവാങ്ങലും മേയ് 24വൈകിട്ട് 5 മണിക്ക്

പന്തലായനി അഘോര ശിവക്ഷേത്രം മഹാവിഷ്ണുക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഭക്തജനങ്ങൾ പങ്കെടുക്കേണ്ട പ്രധാന ചടങ്ങുകളിൽ ഒന്നായ നേത്രോൻമീലനവും (ദേവൻ്റെ മിഴി തുറക്കൽ ചടങ്ങ്), വിഗ്രഹം

മുൻമന്ത്രി എ.സി ഷണ്മുഖദാസിന്റെ ഭാര്യ ഡോക്ടർ പാറുക്കുട്ടി ബാംഗ്ലൂരിൽ അന്തരിച്ചു

മുൻമന്ത്രി എസി ഷണ്മുഖദാസിന്റെ ഭാര്യ ഡോക്ടർ പാറുക്കുട്ടി ബാംഗ്ലൂരിൽ അന്തരിച്ചു. നിമാൻസ് ആശുപത്രിയിലെ ചികിത്സാർത്ഥം ബാംഗ്ലൂരിലെത്തിയതായിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. ഭൗതിക

വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എം പി ആവശ്യപ്പെട്ടു

വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനത്തിന്

മഴ മുന്നറിയിപ്പ്; ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു

കോഴിക്കോട് ജില്ലയില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃതത്വത്തില്‍