2025-26 അധ്യയന വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് നാളെ

2025-26 അധ്യയന വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് നാളെ. ട്രയൽ ആലോട്മെന്റിന് ശേഷം ആദ്യഅലോട്‌മെന്റ് ജൂൺ 2ന് നടക്കും. ട്രയൽ അലോട്മെന്റ് ഇന്ന് രാത്രി വരാനുള്ള സാധ്യതയും ഉണ്ട്.  പ്ലസ് വൺ പ്രവേശനത്തിനായി ആകെ ലഭിച്ചത്  4,62, 721 അപേക്ഷകളാണ്. ഇതിൽ 4,30,044 അപേക്ഷകൾ എസ്എസ്എൽസി വിദ്യാർത്ഥികളുടെയും 23,179 അപേക്ഷകൾ സിബിഎസ് ഇ വിദ്യാർത്ഥികളുടേതുമാണ്. ഏറ്റവും കൂടുതൽ അപേഷ മലപ്പുറത്താണ്.

82,271 അപേക്ഷകൾ. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 12,133 അപേക്ഷകൾ. ജൂൺ 2ന് ആരംഭിക്കുന്ന മുഖ്യ അലോട്മെന്റ് ജൂൺ 17ന് അവസാനിക്കും. എസ്എസ്എൽസി സേ പരീക്ഷയിലൂടെ ഉപരിപഠനത്തിന് യോഗ്യതനേടുന്നവർ ഉൾപ്പെടെയുള്ളവരിൽ നിന്ന് സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടത്തിൽ അപേക്ഷ സ്വീകരിക്കും. അതുകൂടി പരിഗണിക്കുമ്പോൾ ആകെ അപേക്ഷകളുടെ എണ്ണംകൂടാം. കഴിഞ്ഞ അധ്യയനവർഷത്തെക്കാൾ 17,675 അപേക്ഷകളുടെ കുറവാണ് ഇത്തവണയുള്ളത്. ഇത്തവണ എല്ലാ ജില്ലകളിലും അപേക്ഷകളുടെ എണ്ണത്തിൽ കുറവുണ്ട്.  പ്ലസ് വൺ ക്ലാസുകൾ ജൂൺ 18നാണ് ആരംഭിക്കുക.

Leave a Reply

Your email address will not be published.

Previous Story

ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ബെവ്കോ ആസ്ഥാനത്ത് നടത്തുന്ന 48 മണിക്കൂർ രാപ്പകൽ സമരം ഇന്ന് സമാപിക്കും

Next Story

മയ്യഴി പന്തക്കൽ കുന്നുമ്മൽപ്പാലത്തിന് സമീപം ‘ശ്രീലക്ഷ്മി’യിൽ ഓണക്കള്ളിപ്പറമ്പത്ത് ഒ.സോമശേഖരൻ അന്തരിച്ചു

Latest from Main News

ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

‘ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ. രാജൻകുമാർ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത്

ഓറഞ്ച് പൂച്ച അപകടകാരിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കുന്നു. കുട്ടികൾ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു.

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08.07.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ