ചേളന്നൂർ : പാലത്ത് ശ്രീചക്രം അക്ഷയശ്രീ സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരുപത്തിമൂന്നാം ഏഷ്യൻ ആംസ് റസലിംഗ് ചാമ്പ്യൻഷിപ്പിൽ (ജൂനിയിർ ഗേൾസ് 60 കിലോ വിഭാഗത്തിൽ) വെള്ളി മെഡൽ ജേതാവ് കുമാരി തഫ്ഹീമ ഖൻസ കെ. കെ. യെയും മികച്ച കൃഷി അസിസ് ൻ്റിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്ക്കാരം നേടിയ ചേളന്നൂർ കൃഷി അസി. ഓഫീസർ ജയ്സൽ കെ .കെ .യു എന്നിവരെ ഉപഹാരം നൽകി പൊന്നാടയണിച്ചു അനുമോദിച്ചു.
ചടങ്ങിൽ ശ്രീചക്രം അക്ഷയശ്രീ സ്വയം സഹായസംഘം പ്രസിഡന്റ് സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബിജു എം. ടി, ഷീനേഷ് മലയിൽ, സച്ചിൻ രാജ് എം, ഭരതൻ കെ. എന്നിവർ ചടങ്ങിൽ സംസാരിച്ചു . സിക്രട്ടറി സുധീർ.ഡി.പി സ്വാഗതവും ട്രഷറർ ദേവദാസൻ.എ നന്ദിയും പറഞ്ഞു. തഫ്ഹീമ ഖൻസ,ജയ്സൽ കെ.കെ. എന്നിവർ മറുപടി പ്രസംഗം നടത്തി.