കൊയിലാണ്ടി: നഗരസഭയെയും , കീഴരിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന, നടേരി പാലം യാഥാർത്ഥ്യമാവുന്നു
ജൂൺ ആദ്യവാരം പാലത്തിൻ്റെ ശിലാ സ്ഥാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും എംഎൽ എ ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും ‘നടേരി കക്കുളം ,നടുവത്തുർ പെരുവാലിശ്ശേരി മീത്തൽ ഭാഗത്തുമാണ് പാലം പണിയുക 29 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ നിർമ്മാണ ചുമതല ഊരളുങ്കൽ ലേബർ കോൺട്രാക്റ്റിങ് സൊസൈറ്റിക്കാണ് ‘
ശിലാസ്ഥാപന ചടങ്ങ് വിജയിപ്പിക്കാനുള്ള സംഘാടക സമിതി യോഗം കീഴരിയൂർ മാപ്പിള എൽ.പി സ്ക്കുൾ ഹാളിൽ നടന്നു. കൊയിലാണ്ടി,നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ, എൻ.എം സുനിൽ ഇന്ദിര ടീച്ചർ , അമൽ സരാഗ , സുധ വല്ലിപ്പടിക്കൽ , ജലജ ടീച്ചർ, സുനിതാ ബാബു , എം.സുരേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ , എസ്.കെ സരുൺ എന്നിവർ പദ്ധതി വിശദീകരണം നടത്തി സംഘാടക സമിതി ചെർപേഴ്സണായി സുധാ കിഴക്കെപ്പാട്ട് (ചെയർ പേഴ്സൺ), കെ.കെ. നിർമ്മല (കൺവീനർ) എന്നിവരാണ് സംഘാടകസമിതി ഭാരവാഹികൾ .
Latest from Local News
ദന്ത സംരക്ഷണം ഇനി ഞങ്ങളുടെ ചുമതല കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ദന്തരോഗ വിഭാഗത്തിൻ്റെ സേവനം ഇനി മുതൽ രാവിലെ 9.00 മുതൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30
ചേമഞ്ചേരി : തുവ്വക്കോട് മീത്തലെ പാലോറത്ത് ഹാരിസ് ( 51) അന്തരിച്ചു. കെ.എം.സി.സി റിയാദ്പ്രവർത്തകനായിരുന്നു. പിതാവ് : മുഹമ്മദ് മാതാവ് :
സംസ്കര സാഹിതി കോഴിക്കോട് ജില്ലാ ചെയർ മനായി കാവിൽ പി മാധവൻ ചുമതലയേറ്റു സഹിത്യകാരൻ യൂ കെ കുമാരൻ ചടങ്ങ് ഉദ്ലാടനം
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ് അലർട്ടടക്കം മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇടുക്കിയിലെ ജലശയങ്ങളിലെ ബോട്ടിംഗ്,