നഗരസഭ 35-ാം ഡിവിഷൻ കൗൺസിലർ കെ കെ വൈശാഖിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: ജീവിത സായാഹ്നത്തിൽ വിരസത അനുഭവിക്കേണ്ടി വരുന്ന വയോജനങ്ങൾക്കായി നഗരസഭ 35-ാം ഡിവിഷൻ കൗൺസിലർ കെ കെ വൈശാഖിന്റെ നേതൃത്വത്തിൽ വിനോദയാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ യാത്രാസംഘത്തിൽ ഉണ്ടായിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പൻകാവ് ക്ഷേത്ര സന്ദർശനത്തിന് ശേഷം ജില്ലയിലെ പാർക്കുകൾ, ബീച്ചുകൾ തുടങ്ങി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചാണ് യാത്രാ സംഘം തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published.