തിരുവനന്തപുരം: എക്സൈസ് വകുപ്പ് മന്ത്രിയുടെ മാർച്ച് 20 ന് നടന്ന ചർച്ചയിലെ തീരുമാനം നടപ്പിലാക്കാതെ ജീവനക്കാരെ
അവഗണിക്കുകയും അപമാനിച്ചതിനുമെതിരെ..മാനേജ്മെന്റ് സർക്കാരിലേക്ക് ശുപാർശ ചെയ്ത 600/രൂപ അഡീഷണൽ അലവൻസ് 17 മാസം പിന്നിട്ടിട്ടും അനുവദിച്ച് നൽകാത്ത സംസ്ഥാന സർക്കാരിന്റെ നിഷേധാത്മകവും വഞ്ചനാപരവുമായ നിലപാടിനെതിരെ… അശാസ്ത്രിയവും
അപ്രായോഗികവുമായ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നതിനെതിരെ യാതൊരുവിധ മുന്നൊരുക്കവുമില്ലാതെ
G spark നടപ്പിലാക്കുവാനുള്ള ധൃതിപിടിച്ച തീരുമാനത്തിനെതിരെയാണ് ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് ഓഫീസിനു മുന്നിൽ രാപ്പകൽ സമരം നടത്തുന്നത്
സമരത്തിൻ്റെ രണ്ടാം ദിവസം കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു യൂണിയൻ സംസ്ഥാന സെക്രട്ടറി എ. ജേക്കബ് അധ്യക്ഷത വഹിച്ചു ഓർഗനൈസിങ്ങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്, ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ, , കെ.പി.സി സി ജനറൽ സെക്രട്ടറിയായ, പി.എം നിയാസ്, തൊടിയൂർ രാമചന്ദ്രൻ, രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ: ബിന്ദു കൃഷ്ണ,വി.ജെ ജോസഫ്, വി.ആർ പ്രതാപൻ, ബി.റെജി, എം.സി സജീവൻ, കെ.ബി അനിൽകുമാർ, കെ. പ്രഹ്ളാദൻ , ആഭ ജെ ശങ്കർ,ജോസ് ആന്റണി, ആർ സൂര്യപ്രകാശ്, ബി ഹക്കീം എന്നിവർ സംസാരിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമര പന്തൽ സന്ദർശിച്ചു
21 ന് ആരംഭിച്ച സമരം ഇന്ന് വൈകിട്ട് സമാപിക്കും
Latest from Main News
കൊയിലാണ്ടി :പുഷ്പരാജ് മണമൽ (65)(രാഗ്സൺ ഇലട്രോണിക്സ്) അന്തരിച്ചു. കൊയിലാണ്ടിയിലെ ഗാനമേള വേദികളിൽ തിളങ്ങി നിന്ന പഴയകാല ഗായകൻ ആയിരുന്നു. അച്ഛൻ :
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത്
ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കുന്നു. കുട്ടികൾ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു.
ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08.07.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ
ടെലിഗ്രാം ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു. നമുക്ക് ലഭിക്കുന്ന അജ്ഞാത ലിങ്കുകൾ തുറക്കാൻ ശ്രമ്മിക്കാതിരിക്കുക. ലിങ്ക് ഓപ്പൺ ആക്കുന്ന പക്ഷം