തീപ്പിടുത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. കെട്ടിടത്തിന് സ്റ്റെബിലിറ്റി പ്രശ്നമില്ലെന്ന് കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ മേയറും വ്യാപാരികളും നടത്തിയ ചർച്ചയിലാണ് കടകൾ തുറക്കാൻ തീരുമാനമായത്.
പാനലുകൾ മാറ്റി സ്ഥാപിച്ച് ഓരോ മുറിയിലേക്കുമുള്ള കേബിളുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആദ്യഘട്ടമായി കോർപ്പറേഷൻ ചെയ്യും, മുറികൾക്കുള്ളിലുള്ള വയറിങ് ലെെസൻസികളാണ് ചെയ്യുക. കോമൺ സ്പേസിങിലുള്ള ലൈറ്റുകളുടെ പ്രവർത്തി അടുത്ത ഘട്ടമായി പൂർത്തിയാക്കും.