കൊയിലാണ്ടി. വായനക്കോലായ സാംസ്ക്കാരികക്കൂട്ട് സംഘടിപ്പിക്കുന്ന കവിതാവിചാരം – കവിതാ ശില്പശാല 24 , 25 തിയ്യതികളിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ശനിയാഴ്ച രാവിലെ 9.30ന് കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ മുഖ്യാതിഥിയാവും. ശില്പശാല ഡയറക്ടർ കവി പി.എൻ.ഗോപീകൃഷ്ണൻ ആമുഖഭാഷണം നടത്തും.
പ്രമുഖ നിരൂപകരായ സജയ്.കെ.വി, ഡോ.ജി.ഉഷാകുമാരി, എഴുത്തുകാരൻ രാജേന്ദ്രൻ എsത്തുംകര എന്നിവർ വിവിധ സെഷനുകൾ നയിക്കും. തുടർന്ന് ശില്പശാല ഡലിഗേറ്റുകളുടെ കവിത അവതരണം. വൈകുന്നേരം 6 ന് സദാനന്ദൻ അവതരിപ്പിക്കുന്ന ‘പ്രവേശകം – ആഖ്യാനം ‘ നടക്കും.
രണ്ടാം ദിവസം പത്രാധിപരും എഴുത്തുകാരനുമായ കെ.സി.നാരായണൻ, നിരൂപകൻ സുജീഷ്, കല്പറ്റ നാരായണൻ, വി.ടി.ജയദേവൻ, ഒ.പി.സുരേഷ്, മധു ശങ്കർ മീനാക്ഷി എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുവകവികളാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ശില്പശാലയിലെ മികച്ച അംഗത്തിന് കവി മേലൂർ വാസുദേവൻ്റെ സ്മരണക്ക് ഏർപ്പെടുത്തിയ പുരസ്കാരം നൽകും.
കവിയും നിരൂപകനുമായ കല്പറ്റ നാരായണനാണ് ശില്പശാലയുടെ ചീഫ് അഡ്വൈസർ. കവി പി.എൻ. ഗോപീകൃഷ്ണനാണ് ശില്പശാലാ ഡയറക്ടർ.
ഫോൺ – 949765884/9846898458