2025-26 അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും വെരിഫിക്കേഷനും മേയ് 23 മുതൽ 28 വരെ

2025-26 അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും വെരിഫിക്കേഷനും മേയ് 23 മുതൽ 28 വരെ നടക്കും. സ്‌കൂളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 29. www.sports.hscap.kerala.gov.in എന്ന സൈറ്റിൽ ഏകജാലകം വഴി പ്ലസ് വണ്ണിന് അപേക്ഷിച്ചശേഷം സ്‌പോർട്‌സ് ക്വാട്ടയ്ക്കുളള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ രജിസ്‌ട്രേഷന്റെ പകർപ്പ്, സ്‌പോർട്സ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയുമായി നേരിട്ട് ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ എത്തണം.

2023 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണു പ്രവേശനത്തിനു പരിഗണിക്കുന്നത്. സ്‌കൂൾതല മത്സരങ്ങൾക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്‌പോർട്‌സ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട സ്‌പോർട്സ് കൗൺസിൽ ഒബ്‌സർവറുടെ ഒപ്പ്, സീരിയൽ നമ്പർ, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ വേണം. അല്ലാത്ത പക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അതത് അതോറിറ്റിക്കും അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്കുമാണെന്നുള്ള സത്യവാങ്മൂലം നൽകണം. 

അസോസിയേഷന്റെ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ സർട്ടിഫിക്കറ്റിൽ അതാത് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി കൌണ്ടർ ഒപ്പ് ചെയ്തിരിക്കണം. ജില്ലാ സ്‌പോർട്സ് കൗൺസിലിൽനിന്ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി സ്‌കോർ കാർഡ് ലഭിച്ചതിന് ശേഷം വീണ്ടും ലോഗിൻ ചെയ്ത് സ്‌കൂൾ സെലക്ട് ചെയ്ത് അപേക്ഷ സ്‌കൂളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04812563825, 8547575248

Leave a Reply

Your email address will not be published.

Previous Story

വിദ്യാഭ്യാസ വകുപ്പിൻ്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റും ഫല പ്രസിദ്ധീകരണവും നടത്തുന്ന ഉത്തരേന്ത്യന്‍ സംഘത്തെ സൂക്ഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ ഷാനവാസ്

Next Story

ഐബി ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തിന്റെ ചാറ്റുകള്‍ പൊലീസിന് ലഭിച്ചു

Latest from Main News

ചെറുവണ്ണൂരിൽ മാധ്യമ പ്രവർത്തകനുമേൽ കയ്യേറ്റം; ഐആർഎംയുവിന്റെ ശക്തമായ പ്രതിഷേധം

  ഫറോക്ക്: ചെറുവണ്ണൂരിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ 24 ന്യൂസ് ചാനലിന്റെ പ്രാദേശിക റിപ്പോർട്ടർ മുസമ്മിലിന് നേരെ ഉണ്ടായ കയ്യേറ്റത്തിൽ ഇന്ത്യൻ

കോഴിക്കോട് – പാലക്കാട് എക്സ്പ്രസ്സ് പ്രതിദിന സർവീസാക്കി

കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ സ്പെഷ്യൽ എക്സ്പ്രസ് (06071), പാലക്കാട് ജങ്‌ഷൻ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് (06031) ട്രെയിനുകൾ ഇനി ദിവസവും സർവീസ്

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 11.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 11.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞു നിധിയെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് കൈമാറി

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞു നിധിയെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് കൈമാറി. ഒരിക്കൽ ഉപേക്ഷിച്ച കൈകളിൽ അവൾ മുറുകെപ്പിടിച്ചു.  മംഗളേശ്വറും രഞ്ജിതയും തങ്ങളുടെ

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണത്തിൻ്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ