മേപ്പയൂർ:മേപ്പയ്യൂർ ടൗൺബാങ്കിന്റെ 75 മത് വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഉത്ഘാടനം ചെയ്തു.മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ ടി രാജൻ അധ്യക്ഷനായി.ബാങ്ക് പ്രസിഡന്റ് കെ കെ രാഘവൻ മാസ്റ്റർ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ ജി ബിജുകുമാർ റിപ്പോർട്ടും അവതരിപ്പിച്ചു.മുൻ ബാങ്ക് പ്രസിഡണ്ട് മാരായ കെ കുഞ്ഞിരാമൻ,പി പി രാധാകൃഷ്ണൻ,എൻ കെ ചന്ദ്രൻ,കൂവല ശ്രീധരൻ,കെ രാജീവൻ,ഇ അശോകൻ,കെ കെ മൊയ്തീൻ,ഭാസ്കരൻ കൊഴുക്കല്ലൂർ,ബാബു കൊളക്കണ്ടി,മധു പുഴയരികത്ത്,ഇ കുഞ്ഞിക്കണ്ണൻ,കെ കുഞ്ഞിക്കണ്ണൻ,എൻ എം ദാമോദരൻ,ഇ കെ മുഹമ്മദ് ബഷീർ,കെ പി രാമചന്ദ്രൻ,നിഷാദ് പൊന്നാംകണ്ടി,ഇ ശ്രീജയ,വി മോഹനൻ,എം കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
യോഗം കെ ജി ബിജുകുമാർ കൺവീനർ,കെ കെ രാഘവൻ മാസ്റ്റർ ചെയർമാൻ,വി മോഹനൻ ഖജാൻജി എന്നിവർ ഭാരവാഹികൾ ആയി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.