പേരാമ്പ്ര: കെ എസ് ഇ ബി ചക്കിട്ടപ്പാറ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കുവേണ്ടി അഗ്നിസുരക്ഷാബോധവൽക്കരണക്ലാസ് നടത്തി. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. കെട്ടിടങ്ങളിലെ സ്ഥാപിത അഗ്നിപ്രതിരോധ ഉപകരണങ്ങളെപ്പറ്റിയും പ്രവർത്തനരീതികളും വിശദമാക്കി. ഗ്യാസ് ലീക്ക് അപകട സാധ്യതകളെക്കുറിച്ചും അഗ്നിശമനമാർഗ്ഗങ്ങളും വിശദീകരിച്ചു.
വിവിധതരം ഫയർ എക്സ്റ്റിങ്യൂഷറുകൾ ഉപയോഗിക്കുന്നതിലും അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാവുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളിലും പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥൻ എസ് ഹൃദിൻ പ്രായോഗിക പരിശീലനം നൽകി. ചക്കിട്ടപ്പാറ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ ദീപു സി കുഞ്ഞപ്പൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സബ് എൻജിനീയർ നന്ദകുമാർ നന്ദി പ്രകാശിപ്പിച്ചു.