കൊയിലാണ്ടി: ഐ.ഡി.ബി.ഐ ബാങ്കിൻ്റെ കൊയിലാണ്ടി ശാഖയുടെ ഉദ്ഘാടനം ഡെപ്യൂറ്റി മാനേജിങ് ഡയറക്ടർ ശ്രീ. സുമിത്ത് ഫക്ക നിർവഹിച്ചു. കോഴിക്കോട് സീനിയർ റീജിയണൽ ഹെഡ് ശ്രീ എം.സി സുനിൽ കുമാർ സ്വാഗത പ്രസംഗവും കേരള സോണൽ ഹെഡ്,ചീഫ് ജനറൽ മാനേജർ ശ്രീ രാജേഷ് മോഹൻ ഝാ, മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുധ കിഴക്കേപാട്ട് എന്നിവർ ആശംസാ പ്രസംഗവും നടത്തി. കൊച്ചി സീനിയർ റീജിയണൽ ഹെഡ് ശ്രീ ഷിജു വർഗീസ്, ബ്രാഞ്ച് മാനേജർ കുമാരി ജിജ്ഞ സി, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡൻ്റ് ശ്രീ ലാലു സി കെ എന്നിവരും ഉദ്ഘാടന കർമ്മത്തിൽ പങ്കാളികൾ ആയി. ഡെപ്യൂട്ടി സോണൽ ഹെഡ് ശ്രീ ടോമി സെബാസ്റ്റ്യൻ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യയിലെ തന്നെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഗോൾഡ് ലോൺ കേന്ദ്രീകൃത ശാഖ ആണ് കൊയിലാണ്ടി ഐഡിബിഐ ബാങ്ക്. കൂടാതെ എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും ഐ.ഡി.ബി.ഐ ബാങ്കിൽ ലഭ്യമാണ്.
