പേരാമ്പ്ര: എരവട്ടൂർ മലേരി മീത്തൽ കുഞ്ഞഹമ്മദ് എന്നയാളുടെ വീടിനോട് ചേർന്ന അടുക്കളയ്ക്ക് തീ പിടിച്ചു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്നു പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡി.എം വിനോദിന്റെയും നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി തീ അണച്ചതിനാൽ അഗ്നിബാധ കൂടുതൽ വ്യാപിക്കാതെ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥരായ ജി.ബി സനൽ രാജ്, കെ പി വിപിൻ, എം കെ .ജിഷാദ്, എം മനോജ്, എസ് എസ് ഹൃതിൻ ഹോം ഗാർഡ് മാരായ കെ പി ബാലകൃഷ്ണൻ, രാജീവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.