സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ് അലർട്ടടക്കം മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

/

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ് അലർട്ടടക്കം മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇടുക്കിയിലെ ജലശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങൾ നിരോധിച്ചു നാളെ മുതൽ ഈ മാസം 27 വരെ നിരോധിച്ചു. മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച രാത്രി ഏഴു മുതൽ രാവിലെ ആറു വരെ രാത്രി യാത്രയും നിരോധിച്ചു.

മലപ്പുറം ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാൽ ഇന്നു മുതൽ നിലമ്പൂർ ആഢ്യന്‍പാറ, കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി. തീരദേശ, പുഴയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അപകട സാധ്യതയുള്ള മറ്റ് പാര്‍ക്കുകളിലും ജാഗ്രതാ നിര്‍ദേശം നൽകി. കണ്ണൂർ പൈതൽമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ നാളെ പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട്  കേന്ദ്രങ്ങളിലെ  ബോട്ടിങ്  നിർത്തിവെച്ചു.  പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചു.

Leave a Reply

Your email address will not be published.

Previous Story

ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കൈകോർക്കാൻ സൈന്യവും

Next Story

സംസ്കര സാഹിതി കോഴിക്കോട് ജില്ലാ ചെയർ മനായി കാവിൽ പി മാധവൻ ചുമതലയേറ്റു

Latest from Local News

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ദന്തരോഗ വിഭാഗത്തിൻ്റെ സേവനം ഇനി മുതൽ രാവിലെ 9.00 മുതൽ വൈകുന്നേരം 7.30 വരെ

ദന്ത സംരക്ഷണം ഇനി ഞങ്ങളുടെ ചുമതല കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ദന്തരോഗ വിഭാഗത്തിൻ്റെ സേവനം ഇനി മുതൽ രാവിലെ 9.00 മുതൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കൈകോർക്കാൻ സൈന്യവും

ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സഹായത്തിന് സൈന്യവും. അടിയന്തര ഘട്ടങ്ങളിൽ ജില്ലയുടെ ഏത് ഭാഗത്തും സൈന്യം എത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലാകലക്ടർ സ്നേഹിൽ