ആയഞ്ചേരി: ആയഞ്ചേരി മണ്ഡലം കുറ്റിവയൽ പന്ത്രണ്ടാം വാർഡ് കോൺഗ്രസ്സ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. ജലനിധി പദ്ധതി പ്രകാരം വെട്ടിപ്പൊളിച്ച റോഡുകൾ കാലവർഷത്തിന് മുമ്പേ പൂർവ സ്ഥിതിയിലാക്കണമെന്ന് ആയഞ്ചേരി മണ്ഡലം കുറ്റി വയൽ പന്ത്രണ്ടാം വാർഡ് കോൺഗ്രസ്സ് മഹാത്മാഗാന്ധി കുടുംബ സംഗമം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കരുണൻ തറേമ്മൽ അധ്യക്ഷത വഹിച്ചു. മൂഴിക്കൽ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കണ്ണോത്ത് ദാമോദരൻ,ചൂരക്കുളങ്ങര അമ്മദ്, പി പി ബാലൻ, കണ്ണോത്ത് പത്മനാഭൻ, പി കെ ഷമീർ, ആയഞ്ചേരി നാരായണൻ, മനോജൻ ടി, കെ വി ബാലൻ, അനീഷ് കെ, മഠത്തിൽ രതീഷ് എന്നിവർ സംസാരിച്ചു.