അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരിച്ച വടകര, ചിറയിന്‍കീഴ് റെയില്‍വെ സ്റ്റേഷനുകള്‍ നാടിന് സമര്‍പ്പിച്ചു

അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരിച്ച വടകര, ചിറയിന്കീഴ് റെയില്വെ സ്റ്റേഷനുകള് നാടിന് സമര്പ്പിച്ചു. കേന്ദ്ര സഹമന്ത്രിമാരായ ജോര്ജ് കുര്യന് വടകരയിലും സുരേഷ് ഗോപി ചിറയിന്കീഴും ചടങ്ങില് പങ്കെടുത്തു.
അമൃത് ഭാരത് പദ്ധതിയില് ഉള്പ്പെടുത്തി നവീകരിച്ച വടകര സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങില് കേന്ദ്ര സഹമന്ത്രി ജോര്ജ് കുര്യന് , എം പി മാരായ ഷാഫി പറമ്പില്, പി ടി ഉഷ, കെ.കെ.രമ എംഎല്എ തുടങ്ങിയവര് സംബന്ധിച്ചു. കേരളത്തില് റെയില്വെ വികസനത്തിന് കേന്ദ്ര സര്ക്കാര് കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ജോര്ജ് കുര്യന് പറഞ്ഞു.

Leave a Reply

Your email address will not be published.