മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്ന് വയസുകാരി ബന്ധുവിൽ നിന്ന് നേരിട്ടത് കൊടിയ പീഡനം. കുഞ്ഞ് കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദിവസവും പീഡിപ്പിക്കപ്പെട്ടിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തിയിരുന്നു.
എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. പത്തിലേറെ തവണ ഇയാൾ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചു. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഇയാൾ കുട്ടിയെ പലപ്പോഴും അവിടേക്ക് കൊണ്ടുപോകും. ഇയാൾക്കൊപ്പമാണ് കുഞ്ഞ് പലപ്പോഴും ഉറങ്ങിയിരുന്നത്. രണ്ടര വയസുള്ളപ്പോൾ മുതൽ ഇയാൾ ലൈംഗികാതിക്രമം നടത്തിയിരുന്നു. താൻ അടുത്ത ബന്ധുവായതിനാൽ ആരും സംശയിക്കില്ലെന്നാണ് പ്രതി കരുതിയത്. പറ്റിപ്പോയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.