ജൂണ്‍ രണ്ടിന് പ്രവേശനോത്സവത്തിന് ശേഷം ഒന്നു മുതല്‍ 10 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യ രണ്ടാഴ്‌ചത്തേക്കുള്ള പൊതുഅവബോധ ക്ലാസുകളുടെ ടൈം ടേബിള്‍ പ്രഖ്യാപിച്ചു. സമഗ്രഗുണമേന്മ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി ഓരോ ക്ലാസിലും കുട്ടികള്‍ക്ക് ലഭിക്കേണ്ട പൊതു അവബോധത്തെ കുറിച്ചാണ് ക്ലാസുകളെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സമഗ്രമായി പരിഷ്‌കരിച്ച പുതിയ ടൈം ടേബിളില്‍ ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയല്‍, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണമില്ലായ്‌മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ അച്ചടക്കം എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന പഠന രീതിയാണിതെന്നും മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജൂണ്‍ 3 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ സ്‌കൂളിലെ എല്ലാ കുട്ടികളും ഈ ക്ലാസുകളില്‍ പങ്കെടുക്കുന്നുവെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് തയ്യാറാക്കിയ മൊഡ്യൂള്‍ പ്രകാരമായിരിക്കും ക്ലാസുകള്‍. ദിവസേന ഒരു മണിക്കൂര്‍ വീതം എല്ലാ ക്ലാസുകളിലും പൊതുഅവബോധ ക്ലാസുകള്‍ സംഘടിപ്പിക്കണം. ബാക്കി സമയം സാധാരണ പഠനപ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ആദ്യ രണ്ടാഴ്‌ചയിലെ ടൈം ടേബിള്‍
ജൂണ്‍ 3 :
എല്‍പി വിഭാഗം(1 മുതല്‍ 4 വരെ) – പൊതുകാര്യങ്ങള്‍
യുപി വിഭാഗം (5 മുതല്‍ 7 വരെ) – മയക്കുമരുന്ന്/ ലഹരി ഉപയോഗത്തിനെതിരെ
ഹൈസ്‌കൂള്‍ വിഭാഗം (8 മുതല്‍ 10 വരെ) – മയക്കുമരുന്ന്/ ലഹരി ഉപയോഗത്തിനെതിരെ
ജൂണ്‍ 4 :
എല്‍പി വിഭാഗം- റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്‌കൂള്‍ വാഹന സഞ്ചാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
യുപി വിഭാഗം- ട്രാഫിക് നിയമങ്ങള്‍, റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്‌കൂള്‍ വാഹന സഞ്ചാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ഹൈസ്‌കൂള്‍ വിഭാഗം- ട്രാഫിക് നിയമങ്ങള്‍, റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്‌കൂള്‍ വാഹന സഞ്ചാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജൂണ്‍ 5 :
എല്‍പി വിഭാഗം – വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്‌കൂള്‍ സൗന്ദര്യവത്കരണം
യുപി വിഭാഗം – വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്‌കൂള്‍ സൗന്ദര്യവത്കരണം
ഹൈസ്‌കൂള്‍ വിഭാഗം- വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്‌കൂള്‍ സൗന്ദര്യവത്കരണം
ജൂണ്‍ 9 :
എല്‍പി വിഭാഗം- ആരോഗ്യം, വ്യായാമം, കായിക ക്ഷമത
യുപി വിഭാഗം- ആരോഗ്യം, വ്യായാമം, കായിക ക്ഷമത
ഹൈസ്‌കൂള്‍ വിഭാഗം- ആരോഗ്യം, വ്യായാമം, കായികക്ഷമത
ജൂണ്‍ 10 :
എല്‍പി വിഭാഗം- ഡിജിറ്റല്‍ അച്ചടക്കം
യുപി വിഭാഗം- ഡിജിറ്റല്‍ അച്ചടക്കം
ഹൈസ്‌കൂള്‍ വിഭാഗം- ഡിജിറ്റല്‍ അച്ചടക്കം
ജൂണ്‍ 11 :
എല്‍പി വിഭാഗം- പൊതുമുതല്‍ സംരക്ഷണം.
യുപി വിഭാഗം- പൊതുമുതല്‍ സംരക്ഷണം
ഹൈസ്‌കൂള്‍ വിഭാഗം- പൊതുമുതല്‍ സംരക്ഷണം
ജൂണ്‍ 12 :
എല്‍പി വിഭാഗം- പരസ്‌പര സഹകരണത്തിൻ്റെ പ്രാധാന്യം
യുപി വിഭാഗം- പരസ്‌പര സഹകരണത്തിൻ്റെ പ്രാധാന്യം
ഹൈസ്‌കൂള്‍ വിഭാഗം- റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്‌മ, പരസ്‌പര സഹകരണത്തിൻ്റെ പ്രാധാന്യം
ജൂണ്‍ 13 :
എല്‍പി വിഭാഗം – പൊതുക്രോഡീകരണം
യുപി വിഭാഗം- പൊതുക്രോഡീകരണം
ഹൈസ്‌കൂള്‍ വിഭാഗം- പൊതുക്രോഡീകരണം