കൊല്ലം കുന്ന്യോറ മലയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മാത്രമേ റോഡ് നിർമ്മാണ പ്രവർത്തികൾ നടത്താൻ പാടുള്ളൂവെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. കുന്ന്യോറ മലയിലെ അപകടാവസ്ഥയിലായ വീടും സ്ഥലവും ഏറ്റെടുക്കണമെന്ന് പ്രദേശവാസികൾ നിരന്തരമായി ആവശ്യപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സോയിൽ നെയ്ലിങ് നടത്തിയ സ്ഥലം ഇടിഞ്ഞു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. അപകടാവസ്ഥയുള്ള സ്ഥലം ഏറ്റെടുത്തുകൊണ്ട് പ്രശ്ന പരിഹരിക്കണം.അപകടകവസ്ഥയിലായ വീടും സ്ഥലങ്ങളും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരത്തിന് എംപി പൂർണപിന്തുണ അറിയിച്ചു. മെയ് 28ന് എൻ എച്ച് എ ഐ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കാമെന്ന് പറഞ്ഞതായി എംപി അറിയിച്ചു .
നഗരസഭ കൗൺസിലർ കെ. എം സുമതി, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ. വിജയൻ രാജേഷ് കീഴരിയൂർ,നടേരി ഭാസ്ക്കരൻ തുടങ്ങിയവർ എം പി യോടൊപ്പം ഉണ്ടായിരുന്നു. ഷംനാസ്, രജീഷ് കുന്ന്യോറമല, ഷജിത് മാളവിക, പ്രജീഷ്, രാമൻ തുടങ്ങിയവർ എം പിയുമായി സംസാരിച്ചു.
Latest from Main News
ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08.07.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ
ടെലിഗ്രാം ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു. നമുക്ക് ലഭിക്കുന്ന അജ്ഞാത ലിങ്കുകൾ തുറക്കാൻ ശ്രമ്മിക്കാതിരിക്കുക. ലിങ്ക് ഓപ്പൺ ആക്കുന്ന പക്ഷം
നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സംയുക്ത സമര
ബിവറേജസ് കോർപറേഷൻ ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിക്കാൻ ഔട്ലെറ്റുകൾ തോറും ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകാനാണ്
സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ