കേരള പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും

കേരള പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി (വി.എച്ച്.എസ്.ഇ.) പരീക്ഷ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തും. 3:30 മുതൽ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും.

ഈ വർഷം 4,44,707 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 26,178 പേർ വി.എച്ച്.എസ്.ഇ. രണ്ടാംവർഷ റെഗുലർ പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു പ്ലസ് ടു വിജയശതമാനം. പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണയം തുടരുകയാണ്. ഫലം ജൂണിൽ പ്രസിദ്ധീകരിക്കും. 4,13,581 വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.

www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. SAPHALAM 2025, iExaMS – Kerala, PRD Live എന്നീ മൊബൈൽ ആപ്പുകളിലും ഫലം അറിയാനാകും.

Leave a Reply

Your email address will not be published.