കോഴിക്കോട്: സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവൻ വില 360 രൂപ വർധിച്ച് 71,800 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 8975 രൂപയായി. ഇന്നലെ 71,440 രൂപയായിരുന്നു പവൻ വില. മേയ് എട്ടിന് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവൻ വിലയായ 73,040ലെത്തിയിരുന്നു. എന്നാൽ, ഒരാഴ്ച കൊണ്ട് വിലയിടിഞ്ഞ് 68,880ലെത്തി. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 1760 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിവസം കൊണ്ട് സ്വർണത്തിന് 2120 രൂപയുടെ വർധനവാണുണ്ടായത്.
Latest from Local News
കൊയിലാണ്ടി: കുറുവങ്ങാട് ദേവസ്വം കുനി, കയനമഠത്തിൽ തങ്കമ്മ (78) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ വിജയൻ, സന്തോഷ്, ഡി.കെ.സുനിൽ,
ചേളന്നൂർ : എട്ടേ രണ്ട് പഞ്ചായത്ത് ആഫീസിനു പിറകുവശം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച
കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ (പ്രതിദിനം 710 രൂപ നിരക്കിൽ) കെയർ ടേക്കർ (വനിത ) നിയമനത്തിനുള്ള
മുചുകുന്ന് പാച്ചാക്കൽ മീത്തലെ അറത്തിൽ ചീരു അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ : ശ്രീധരൻ നായർ,
ചേലിയ പുത്തൻ വീട്ടിൽ മീത്തൽ (അഞ്ജലി) മാധവി അമ്മ അന്തരിച്ചു. പരേതനായ ഗോപാലൻ നായരുടെ ഭാര്യയാണ്. മക്കൾ മനോഹരൻ, പീതാംബരൻ, ഷാജി.