ചേളന്നൂർ : എട്ടേ രണ്ട് പഞ്ചായത്ത് ആഫീസിനു പിറകുവശം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ചീക്കപ്പറ്റ താഴം കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി നൗഷീർ നിർവ്വഹിച്ചു. വാർഡ്മെമ്പർ ഷാനി വി.എം അധ്യക്ഷയായ ചടങ്ങിൽ റോഡ് കമ്മറ്റി കൺവീനർ ഷിജീഷ് ചേളന്നൂർ, വിനോദ്കുമാർ പി.ടി, സതീശ് പി.പി.എസ്, കലേഷ് പി.ടി, NREG മാറ്റ് ഉഷ തോട്ടോളി, വിജയൻ ചേളന്നൂർ, കെ.പി രമേശൻ്, ഷാജി സി.കെ, എ സുനിൽ പ്രകാശ് എന്നിവർ സംസാരിച്ചു.
