കൊയിലാണ്ടി: ഒയിസ്ക കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ ദിനം ആചരിച്ചു. നഷ്ടപ്പെട്ടുപോകുന്ന നാട്ടറിവുകൾ സംബന്ധിച്ച് സിമ്പോസിയം നടത്തി. കാലാകാലങ്ങളിൽ നമ്മുടെ പൈതൃകമായി ലഭിച്ച പല അറിവുകളും ഇന്ന് നഷ്ടപ്പെട്ടു പോകുന്നതായി സിമ്പോസിയം ഉദ്ഘാടനം ചെയ്ത കോഴിക്കോട് എം.ജി.എൻ. ആർ.ഇ. ജി. എസ് ഓംബുഡ്‌സ്മാൻ വി.പി.സുകുമാരൻ അറിയിച്ചു.പുതിയ തലമുറയിലേക്ക് ഈ നാട്ടറിവുകൾ പകരുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ തന്നെ നടത്തേണ്ടതാണ് ഈ വർഷത്തെ ബയോഡൈവേഴ്സിറ്റി സന്ദേശമായ “പ്രകൃതിയുമായുള്ള ഐക്യവും സുസ്ഥിര വികസനവും” എന്നത് കാലിക പ്രാധാന്യം അറിയിക്കുന്നതാണ്. പരിപാടിയിൽ ഒയിസ്ക പ്രസിഡന്റ് വി. ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു ബാബു രാജ് ചിത്രാലയം,ആർ.സുരേഷ് ബാബു, എൻ.ചന്ദ്രശേഖരൻ, കെ സുരേഷ് ബാബു, പി കെ ശ്രീധരൻ , രാംദാസ് മാസ്റ്റർ, കെ.സുധാകരൻ, സി.പി. ആനന്ദൻ , തുടങ്ങിയവർ സിമ്പോസിയത്തിൽ പങ്കെടുത്ത് സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 16 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30
കീഴരിയൂർ. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാവണമെന്ന് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. കീഴരിയൂർ മണ്ഡലം യൂത്ത്
കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 16-06-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’ ഡോ.ജി.രാജേഷ്
പ്രശസ്ത സാഹിത്യകാരൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം ചങ്ങമ്പുഴ അനുസ്മരണ സമിതി ഏർപ്പെടുത്തിയ ചങ്ങമ്പുഴ കഥാപുരസ്കാരത്തിന് എഴുത്തുകാരി സുജാത ശ്രീപദം അർഹയായി. “റിങ്ടോൺ”
കോഴിക്കോട് നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നത്തിൽ നടപടിയെടുക്കാത്ത കോർപ്പറേഷൻ അധികാരികളുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോണിയിറക്കി