കേരളത്തെ മുച്ചൂടും നശിപ്പിച്ച് കടക്കെണിയിലാക്കിയ സർക്കാറിന്റെ നാലാം വാർഷികം യു.ഡി.എഫ് കരിദിനം ആചരിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി കരിദിനമായി ആചരിച്ചു. പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടന്നു. യു.ഡി.എഫ് നേതാക്കളായ വി.പി പ്രമോദ്, എ.എം ഹംസ, അബ്ദുൾ ഷുക്കൂർ, സി.പി ആലി, കെ.രമേശൻ, തെസ്ലീന നാസർ, ലത്തീഫ് കവലാട്ടിൽ എന്നിവർ സംസാരിച്ചു.
അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാറിൻ്റെ 4-ാം വാർഷികം ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി കരിദിനമായി ആചരിച്ചു. ഇതിൻ്റെ ഭാഗമായി മുക്കാളി ടൗണിൽ പ്രതിഷേധജാഥയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. കൂട്ടായ്മ ആർഎംപി ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം വി പി പ്രകാശൻ ഉദ്‌ലാടനം ചെയ്തു. ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം കോൺഗ്രസ്പ്രസിഡണ്ട് പി.ബാബുരാജ്, കൺവീനർ ടി സി രാമചന്ദ്രൻ, കേരള കോൺഗ്രസ്സ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടി പ്രദീപ് ചോമ്പാല, വി കെ അനിൽകുമാർ, ഇ കമല, കെ.കെ. ഷെറിൻ കുമാർ, കെ.പി. രവീന്ദ്രൻ, പി.കെ.കോയ, കെ പി വിജയൻ, പുരുഷു രാമത്ത്, എൻ.ധനേഷ്, കെ.വി ബാലകൃഷൻ, പുരുഷു പറമ്പത്ത്, കെ പി നിജേഷ്, സുരേന്ദ്രൻ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.