കൊയിലാണ്ടി മുത്താമ്പി റോഡിലെ അടിപ്പാതക്ക് മുകളിലെ വിടവിൽ സ്കൂട്ടർ വീണു അപകടം. വുകൾക്കും ഇടയിൽ അകപ്പെട്ട യുവാവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരം 6 മണിയോടുകൂടിയാണ് കൊയിലാണ്ടി മുത്താമ്പി റോഡിൽ പുതിയ ബൈപ്പാസിൽ ഓവർ ബ്രിഡ്ജിന്റെ ഗ്യാപ്പിൽ ബൈക്ക് യാത്രക്കാരൻ വീഴുകയും ബൈക്കും യാത്രക്കാരനും താഴേക്ക് തൂങ്ങി നിൽക്കുകയും ചെയ്തത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും അണ്ടർപാസിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ കയറിനിന്ന് ക്രോബാർ ഉപയോഗിച്ച് സ്കൂട്ടർ നീക്കം ചെയ്ത് ബ്രിഡ്ജിന്റെ ഗ്യാപ്പിൽ നിന്നും ഇദ്ദേഹത്തെ പുറത്തെടുക്കുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ കാലിനും കൈക്കും പരിക്കുണ്ട്.
ഗ്രേഡ് ASTO മജീദ് എംന്റെ നേതൃത്വത്തിൽ,ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ഹേമന്ത്, ബിനീഷ് കെ, അനൂപ് എൻപി, അമൽദാസ്,രജിലേഷ് പി എം,സുജിത്ത് എസ്പി, ഹോഗാർഡുമാരായ മാരായ രാജേഷ് കെ പി,പ്രദീപ് കെ,പ്രതീഷ്,ബാലൻ ഇ എം എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
ന്യൂ പേജ് (News and Entertainment) വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ജോയിൻ 👇
https://chat.whatsapp.com/K6MK3rBAwa8LiqAjvKLRSn