ദേശീയപാത വികസനം ജനകീയ ആവശ്യങ്ങളും നാടിന്റെ സുരക്ഷയും പരിഗണിച്ചാകണമെന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്രയ്ക്ക് കൊയിലാണ്ടി മണ്ഡലത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ പേരില്‍ മേനി നടിക്കാനും ക്രഡിറ്റ് അവകാശപ്പെടാനും മാത്രം ശ്രമിക്കുന്ന കേന്ദ്ര – സംസ്ഥാന ഭരണ പാര്‍ട്ടികള്‍ ജനകീയ ആവശ്യങ്ങള്‍ക്ക് പുല്ലുവില നൽകുന്നില്ല. ആവശ്യമായ അണ്ടര്‍പാസുകളും ഫ്‌ളൈഓവറുകളും അനുവദിച്ചിട്ടില്ല. സാധാരണക്കാരന് ഉപയോഗിക്കാനുള്ള സര്‍വീസ് റോഡുകള്‍ പൂര്‍ണമായും വെള്ളക്കെട്ടിലാകുന്ന തരത്തിലാണ് നിര്‍മാണം നടന്നിരിക്കുന്നതെന്ന് റസാഖ് പാലേരി പറഞ്ഞു. കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് റഫീഖ് പുറക്കാട് അധ്യക്ഷനായി.മുജീബ് അലി സംസാരിച്ചു.